പട്ന: തന്നെ ബീഹാറിന്റെ ചുമതലയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹില്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഗോഹില്‍ ഹൈക്കമാന്‍ഡിന് കത്ത് നല്കി.വ്യക്തിപരമായ കാരണങ്ങളാണ് ചുമതലയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ഗോഹില്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. ‘വ്യക്തിപരമായ ചില കാരണങ്ങളാല്‍ എന്നെ ബീഹാര്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍നിന്നും എന്നെ ഏല്പിച്ചിരിക്കുന്ന മറ്റ് ഉത്തരവാദിത്തങ്ങളില്‍ നിന്നും കുറച്ച് മാസത്തേക്ക് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് അപേക്ഷിക്കുന്നു’, ഗോഹില്‍ എഎന്‍ഐയോട് പറഞ്ഞു.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ മഹാസഖ്യത്തിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഗോഹില്‍ ഉന്നയിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനും സ്ഥാനമൊഴിഞ്ഞിരുന്നു. 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്.
74 സീറ്റുകള്‍ ബിജെപിയും 43 സീറ്റുകള്‍ ജെഡിയുവും വിഐപിയും എച്ച് എഎമ്മു നാലിടത്തുമാണ് വിജയിച്ചത്.മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്. ആര്‍ജെഡി 75 ഇടത്ത് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 19 സീറ്റുകള്‍ മാത്രമാണ് സ്വന്തമാക്കിയത്. ഇടത് പാര്‍ട്ടികള്‍ 16 സീറ്റിലും ജയിച്ചു. കോണ്‍ഗ്രസിന്റെ പരാജയം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് ഭരണത്തുടര്‍ച്ച നല്‍കിയത് കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്നായിരുന്നു പൊതു വിലയിരുത്തല്‍.
Discussion about this post