തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവതിയുടെ കുടുംബം നിയമ നടപടിക്ക്. പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത പോക്സോ കേസിനെതിരെയാണ് യുവതിയുടെ കുടുംബം പരാതി നൽകാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകും.
കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും മകൾക്കെതിരായ ആരോപണം കള്ളമാണെന്നും യുവതിയുടെ അമ്മ പറഞ്ഞു. പതിനാലുകാരനായ സഹോദരനെ അച്ഛൻ മർദ്ദിച്ച് അമ്മയ്ക്കെതിരെ പറയിച്ചതാണെന്ന് ഇളയ മകൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അച്ഛൻ തങ്ങളെ മർദ്ദിക്കുമായിരുന്നെന്നും കേസിൽ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകൻ വെളിപ്പെടുത്തിയിരുന്നു.
വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് നിലവിലെ കള്ളക്കേസിന് പിന്നിൽ എന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി.
അതേസമയം കേസിൽ അറസ്റ്റിലായ വക്കം സ്വദേശിനിയായ യുവതി നിലവിൽ റിമാൻഡിലാണ്.
Discussion about this post