തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസിൽ ആകെ ദുരൂഹതയും വൈരുദ്ധ്യവും. മാതാവിനെതിരെ മൊഴി നല്കിയ കുട്ടി കൗണ്‍സിലിങ്ങിനിടെ മുഖത്ത് നോക്കി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മറ്റൊരിടത്ത് നോക്കിയാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് എന്ന് കേസിന് ആധാരമായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. പലതവണ മുഖത്ത് നോക്കി സംസാരിക്കാന്‍ പറഞ്ഞിട്ടും അതിന് തയ്യാറായില്ല.
അതിനര്‍ത്ഥം പഠിപ്പിച്ചുവിട്ട കാര്യങ്ങള്‍ അതേ പടി പറഞ്ഞു എന്നതാണ് എന്നാണു സംശയം.നിലവില്‍ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ മോശമായ രീതിയില്‍ മാതാവ് പെരുമാറുന്നതായി മൊഴിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസും അറസ്റ്റും ഉണ്ടായത്. കേസെടുത്ത സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്മാന് നടപടിയെ തള്ളിയിട്ടുണ്ടെങ്കിലും കണ്‍സിലറുടെ നിലപാടും ചോദ്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കൗണ്‍സിലര്‍ കൂടി അറിഞ്ഞുകൊണ്ടാകാം ഈ നീക്കങ്ങള്‍ നടന്നത് എന്നും സംശയിക്കപ്പെടേണ്ട സാഹചര്യമാണുള്ളത്. കൗണ്‍സിലിങ് എന്നത് വെറും മൊഴിയെടുക്കലല്ല. പക്ഷേ ഇവിടെ നടന്നിരിക്കുന്നത് വെറും മൊഴിയെടുക്കലാണ്. കൗണ്‍സിലിങ്ങല്ല എന്നതും വ്യക്തമാണ്.കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമം നടന്നിട്ടില്ല എന്നത് വ്യക്തമാണ്. കൂടാതെ മുഖത്ത് നോക്കിയല്ല കുട്ടി സംസാരി്ച്ചത് എന്ന് എഴുതി ചേര്‍ത്തിരിക്കുന്നു.
ഇതിനര്‍ത്ഥം പിതാവും അഭിഭാഷകനും പറഞ്ഞുവിട്ട കാര്യങ്ങള്‍ കുട്ടി ആവര്‍ത്തിച്ചു എന്നതാണ്. എഫ്ഐആറില്‍ പരാതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടേതെന്ന് എന്തുകൊണ്ട് പറഞ്ഞു എന്നതും സംശയം ജനിപ്പിക്കുന്നതാണ്. കൗണ്‍സിലിങ് നടത്തിയിട്ട് കേസെടുക്കാന്‍ ആവശ്യപ്പെട്ടു എന്നത് പച്ചക്കള്ളമാണെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൗണ്‍സിലിങ് നല്കാന് പൊലീസാണ് ആവശ്യപ്പെട്ടതെന്നും പറഞ്ഞിരുന്നു. കുട്ടിയുടെ മൊഴിയടക്കം കേസില്‍ നടന്നതൊക്കെയും ഭര്‍ത്താവും അഭിഭാഷകനും കേസിന്റെ വിജയത്തിന് വേണ്ടി നടത്തിയ നീക്കങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങള്‍.എഫ്ഐആറില്‍ പിതാവിന്റെ പേരില്‍ കേസെടുത്തു എന്നതിന് പകരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പേര് ചേര്‍ത്തത് ബോധപൂര്‍വമാണ്. കേസിന്റെ വിജയത്തിനായാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ഡിവൈഎസ്പിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത് എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
Discussion about this post