മുംബൈ: പീഡനക്കേസിൽ വിചാരണ നീട്ടിവെക്കണമെന്ന അപേക്ഷയുമായി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി. വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നീട്ടി വയ്ക്കണമെന്നാണ് ബിനോയിയുടെ അപേക്ഷ. വിദേശത്തായതിനാൽ ഇരുപത് ദിവസത്തെ സാവകാശമാണ് ബിനോയ് തേടിയത്. അപേക്ഷയിൽ കോടതി പരാതിക്കാരിയുടെ മറുപടി ആരാഞ്ഞു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും, തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ നടപടികൾ പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡിഎൻഎ പരിശോധന നടത്തിയിരുന്നു. തന്റെ പേരിലുള്ള കേസ് വ്യാജമാണെന്നും റദ്ദാക്കണമെന്നുമുള്ള ബിനോയ് കോടിയേരിയുടെ ഹർജി 2021 ജൂണിൽ പരിഗണിക്കും.
പോലീസ് കുറ്റപത്രം സമർപ്പിച്ചാലുടനെ ഡി.എൻ.എ റിപ്പോർട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം നേരത്തെ പറഞ്ഞിരുന്നു. മുംബൈ മീരറോഡിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്.2019 ജൂണിലാണ് ബിനോയിയുടെ പേരിൽ യുവതി പരാതി നൽകിയത്.
Discussion about this post