ബാങ്കോക്ക്: ചൈനയുടെ വാക്സിന്റെ ഫലപ്രാപ്തി സംശയത്തിന്റെ നിഴലൽ. ചൈനയുടെ കൊവിഡ് വാക്സിന് ഫലപ്രാപ്തി കുറവാണെന്ന് തായ്ലൻഡ് വ്യക്തമാക്കി. മാത്രമല്ല, ചൈനീസ് വാക്സിൻ സിനോവാകിന് പാർശ്വഫലങ്ങൾ കൂടുതലാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഫലപ്രാപ്തി കുറവാണെന്ന് കണ്ടെത്തിയതോടെ ചൈനയോട് തായ്ലന്ഡ് വാക്സിന് പരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയിലെ സിനോഫാമിനോടാണ് വിവരങ്ങള്‍ ആരാഞ്ഞിട്ടുള്ളതെന്നും അവ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തായ്ലന്ഡിലെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ചൈനയിലെ സിനോവാക് ബയോടെക്കിന്റെ വാക്സിന് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ അനുമതി നല്‍കൂവെന്ന് സിംഗപ്പൂർ ആരോഗ്യവകുപ്പും വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യയില്‍നിന്നും റഷ്യയില്‍നിന്നും വാങ്ങുന്ന വാക്സിനുകള്‍ ഉപയോഗിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് കുത്തിവെക്കാനാണ് ബൊളീവിയയുടെ ശ്രമം.
അതേസമയം ചൈന വികസിച്ച വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തുന്ന പക്ഷം ചൈനയിലേക്ക് വാക്സിന് അയയ്ക്കാനുള്ള സാധ്യതയും ഇന്ത്യ ആരായുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആവശ്യമെങ്കിൽ പാകിസ്താനും ചൈനയ്ക്കും വാക്സിന് നല്‍കാനും ഇന്ത്യ തയ്യാറാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post