തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കും. ഇതിന് വേണ്ടി നാളെ മുതൽ ഫെബ്രുവരി 10 വരെ 25000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. അടച്ചിട്ട ഹാളുകൾക്ക് പകരം നല്ല തുറന്നിട്ട സ്ഥലങ്ങളിലും വേദികളിലും പരിപാടികൾ നടത്തണം. രാത്രി 10മണിക്ക് ശേഷം ഉള്ള യാത്രകൾ അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണം.
കൊവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമാക്കാനും അതിൽ 75 ശതമാനവും ആർടിപിസിർ വഴിയാക്കാനും തീരുമാനിച്ചു.
Discussion about this post