ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും ശോഭ പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ശോഭ.
വിഷയത്തില്‍ എന്തെങ്കിലും ഇടപെടല്‍ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന്- അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാന്‍ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നും അവര്‍ പറഞ്ഞു.
Discussion about this post