ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്കിയ വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകളുമായി കര്‍ഷകര്‍ പാര്‍ലമെന്റിലേക്കു നീങ്ങുമെന്നു ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പു നല്കി.
ട്രാക്ടറുകള്‍ ഉപയോഗിച്ച് ഇന്ത്യ ഗേറ്റിനു സമീപമുള്ള പാര്‍ക്കുകള്‍ ഉഴുത് കൃഷി ചെയ്യും. വന്‍കിട കമ്പനികളുടെ ഗോഡൗണുകള്‍ തകര്‍ക്കുമെന്നും ടികായത്ത് പറഞ്ഞു. കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി പാര്‍ലമെന്റ് വളയാനുള്ള തീയതി തീരുമാനിക്കും.
അതേസമയം, ഇതിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തി. അങ്ങനെ ചെയ്താൽ തന്റെ അടിയന്തിരവും നടത്തുമെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. ഇതിനിടെ കര്‍ഷകരുമായി ഇനിയും ചര്‍ച്ച നടത്തണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
Discussion about this post