ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചതായി ഡോക്ടര്‍മാരുടെ സംഘടനയായ കഎജിഎംഒഎ അറിയിച്ചു.ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നൈറ്റ്ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാജനറല്‍ ആശുപത്രികള്‍ മെഡിക്കല്കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി ഡെപ്യൂട്ടേഷന് പുനസ്ഥാപിക്കുക, സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയിരുന്നത്.
കൂട്ട അവധിയെടുത്ത് സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു
Discussion about this post