ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വസതികളില്‍ റെയ്ഡ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഇരുവരുടെയും മുംബൈയിലെ വീടുകളിലാണ് റെയ്ഡ്.
അനുരാഗ് കശ്യപിന്റെ നിര്‍മാണ കമ്പനിയായ ഫാന്റം ഫിലിംസിന്റെ ഓഫീസ് ഉള്‍പ്പെടെ മുംബൈയിലും പൂനെയിലും 20 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. നിര്‍മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡുണ്ട്.
Discussion about this post