ഡല്‍ഹി: റോഹിങ്ക്യന്‍ മുസ് ലിങ്ങളെ സ്വീകരിക്കാത്തതില്‍ മാധ്യമങ്ങള്‍ എന്തിനാണ് ഇന്ത്യയെ വിമര്‍ശിക്കുന്നതെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി.
” റോഹിങ്ക്യക്കാരെ സ്വീകരിക്കാത്തതില്‍ മാധ്യമങ്ങള്‍ എന്തിനാണ് ഇന്ത്യയെ വിമര്‍ശിക്കുന്നത്. അഖണ്ഡ ഹിന്ദുസ്ഥാന്റെ മൂന്നിലൊന്നും മുസ്ലിങ്ങള്‍ക്ക് രാജ്യമുണ്ടാക്കാന്‍ വേണ്ടി 1947-ല്‍ ഇന്ത്യ സംഭാവന ചെയ്തില്ലേ? എന്നും എംപി ചോദിച്ചു.
ജിന്ന തങ്ങളുടെ നേതാവാണെന്ന് പറഞ്ഞ് ഇതേ റോഹിങ്ക്യക്കാര്‍ തന്നെ വിഭജനത്തിന്റെ സമയത്ത് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായിരുന്നില്ലല്ലോ? നമ്മുടെ അതിര്‍ത്തിക്ക് ചുറ്റും ഇപ്പോള്‍ നാല് മുസ്ലിം രാഷ്ട്രങ്ങള്‍ ഉണ്ട്,” സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
മ്യാന്മറില് പട്ടാള അട്ടിമറി നടന്നതിന് പിന്നാലെയാണ് റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ വിഷയം വീണ്ടും ചര്‍ച്ചകളിലേക്കെത്തുന്നത്. മ്യാന്മറിലെ സൈനിക അട്ടിമറിയെ ഇന്ത്യയെ അപലപിച്ചിരുന്നു.
Discussion about this post