കര്‍ണാടകയില്‍ ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. ശബ്ദ മലിനീകരണം തടയുന്നതിനായാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടയാനുള്ള തീരുമാനമെടുത്തതെന്ന് ബോര്‍ഡ് സര്‍ക്കുലറില്‍ അറിയിച്ചു.
‘ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്ററില്‍ കുറയാത്ത പ്രദേശം ‘നിശബ്ദ മേഖലകളായി’ പ്രഖ്യാപിച്ചിരിക്കുന്നു. ആരെങ്കിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുകയോ, മറ്റോ ചെയ്താല്‍ പരിസ്ഥിതി (സംരക്ഷണ) ആക്റ്റ്, 1986-ലെ വ്യവസ്ഥകള്‍ പ്രകാരം പിഴ ഈടാക്കും’ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്കുന്നു.
Discussion about this post