തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് ഇത്തവണ വോട്ട് ചെയ്തില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം അനാരോഗ്യം മൂലം വിട്ട് നിന്നിരുന്നു. അസാന്നിധ്യംകൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയനായി മാറിയത് മുന്‍ മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദന് ആണ്.
ഇതാദ്യമായിട്ടാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തതില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അദ്ദേഹം പോസ്റ്റല്‍ വോട്ടിന് ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി അദ്ദേഹം ശാരീരിക വിഷമതകള്‍ കാരണം അദ്ദേഹം വിശ്രമത്തിലാണ്.
ഡോക്ടര്‍മാര്‍ നിര്‍ദേശം അനുസരിച്ച് അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ അനുവാദം ഇല്ലാത്തതിനാല്‍ ആണ് വോട്ടു ചെയ്യാന്‍ പോകാന്‍ സാധിക്കാതിരുന്നത്. വര്‍ഷങ്ങളായി അദ്ദേഹം വോട്ട് ചെയ്തിരുന്നത് ആലപ്പുഴ അമ്പലപ്പുഴ മണ്ഡലത്തിലാണ്. ബൂത്ത് പുന്നപ്രയിലെ പറവൂര്‍ സര്‍ക്കാര്‍ സ്കൂളിലായിരുന്നു. പുന്നപ്രയിലെത്തി മകന് വി.എ.അരുണ്‍കുമാറും കുടുംബവും വോട്ട് ചെയ്തു.
Discussion about this post