ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ കമ്യൂണിസ്റ്റ് ഭീകരരുടെ പിടിയിലായ സിആര്‍പിഎഫ് ജവാന് രാകേശ്വര്‍ സിംഗ് മന്‍ഹാസിനെ മോചിപ്പിച്ചു. ജവാനെ ഭീകരര്‍ വിട്ടയച്ചതായി പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ച ബസ്തര്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് മന്ഹാസിന് ഭീകരരുടെ പിടിയിലാകുന്നത്. ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.
ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി മധ്യസ്ഥനെ നിയമിക്കാന്‍ സി.ആര്.പി.എഫ് തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു.
Discussion about this post