സ്പീക്കർ ശ്രീരാമകൃഷ്ണൻ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ നന്ദകുമാർ. മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ എന്നാണ് സ്പീക്കറോട് നന്ദകുമാറിന്റെ ചോദ്യം. സ്വപ്നയുമായി പല തവണ ചുറ്റി കറങ്ങുകയും, നക്ഷത്ര ഹോട്ടലില്‍ താമസിക്കുകയും, ഡോളര്‍ കടത്ത് നടത്തുകയും ചെയ്ത ശ്രീരാമകൃഷ്ണാ നിങ്ങള്‍ക്കെവിടെ മാനവും അഭിമാനവും കീര്‍ത്തിയും എന്ന് നന്ദകുമാർ ചോദിക്കുന്നു.
സ്വപ്ന സുരേഷുമായി ശ്രീരാമകൃഷ്ണന് പലതവണ സംഗമിച്ചു എന്നും 21 തവണ ഒന്നിച്ച് വിദേശത്തും കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലും താമസിച്ചുവെന്നും നന്ദകുമാർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ ചൊല്ലി സ്പീക്കറുടെ ഭാര്യയും മക്കളും അദ്ദേഹവുമായി കലഹത്തിലാണെന്നും തുടര്‍ന്ന് സ്പീക്കര്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.
‘എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തനിക്ക് അതിന് മാനവും കീർത്തിയും ഉണ്ടോ? കള്ളക്കടത്ത്, റിവേഴ്സ് ഹവാല ഇടപാട്, രാജ്യദ്രോഹ കുറ്റം, സ്ത്രീകളോട് മോശമായി പെരുമാറുക ഇതൊക്കെയുള്ള ഒരാള്‍ മാനമുള്ള ആള് ആണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഭരണഘടനാ സ്ഥാപനമായ നിയമസഭയെ കളങ്കപ്പെടുത്തി ആ പദവി ദുരുപയോഗം ചെയ്യുകയാണ് സ്പീക്കര്‍. ഇത്രയും ധൂര്‍ത്തും അഴിമതിയും നടത്തിയ സ്പീക്കര്‍ വേറെയില്ലെന്നും നന്ദകുമാർ പറഞ്ഞു.
Discussion about this post