ഡൽഹി: തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടക്കുന്ന കലാപങ്ങളുടെ ലക്ഷ്യം ഹിന്ദു വംശഹത്യയെന്ന് അന്താരാഷ്ട്ര സമൂഹം. ഇതിനെതിരെ പ്രതിഷേധവുമായി മുപ്പതിലധികം രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹം രംഗത്തെത്തി. ‘ഹിന്ദുക്കളുടെ ജീവനും വിലയുണ്ട്‘, ‘ഹിന്ദു വംശഹത്യ‘, ‘മമത, ഹിന്ദുക്കളെ കൊല്ലുന്നത് അവസാനിപ്പിക്കൂ, ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ‘ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്ലക്കാർഡായി ഉയർത്തിയായിരുന്നു പ്രതിഷേധം.
തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ അരങ്ങേറുന്ന കലാപം അന്താരാഷ്ട്ര തലത്തിൽ സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമാക്കിയതായി ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. 5 വൻകരകളിലെ 30 രാജ്യങ്ങളിലെ 50 നഗരങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ബംഗാളിൽ കലാപം ഇപ്പോഴും തുടരുകയാണ്. സംഘർഷങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് മെയ് 10 ന് നൽകാൻ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. നിരവധി പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ബംഗാൾ സർക്കാർ തന്നെ വ്യക്തമാക്കി.
Discussion about this post