ചെന്നൈ:കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മദ്യത്തിന്റെ ലഭ്യത കുറവ് മുതലെടുത്ത് സാനിറ്റൈസറിൽ നിന്ന് മദ്യം നിര്‍മ്മിച്ച ആറ് പേര് പിടിയില്‍. ബുധനാഴ്ച തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ രാമനാഥന് കുപ്പത്തിലാണ് സംഭവം.
അനധികൃതമായി മദ്യനിര്‍മ്മാണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ ഇവര്‍ അനധികൃതമായി മദ്യം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തി പരിശോധനയില്‍ മദ്യം ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തു സാനിറ്റൈസര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സ്ഥലത്ത് നിന്ന് 300 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, ഒഴിഞ്ഞ കുപ്പികള്‍, ടാറ്റ ഏസ് വാഹനം എന്നിവ പോലീസ് പിടിച്ചെടുത്തു.
Discussion about this post