സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. നിലവില്‍ ഉപയോഗിക്കുന്ന മരുന്നിന് പകരമുള്ള മരുന്ന് നാളെ സംസ്ഥാനത്ത് എത്തും. ഒരാഴ്ചക്കുള്ളില്‍ കൂടുതല്‍ മരുന്നെത്തുമെന്ന് മെഡിക്കല്‍ കോര്പറേഷന് അറിയിച്ചു.
നാലായിരം ഡോസ് ലൈപോ സോമല്‍ ആ൦പോടെറിസിന് മരുന്ന് ഓര്‍ഡര്‍ നല്കി കാത്തിരിക്കുകയാണ് കേരളം. എന്നാല്‍ ഈ ഇഞ്ചക്ഷന് മരുന്ന് എത്താന്‍ ഒരാഴ്ചയെങ്കിലും എടുക്കും. ഈ സാഹചര്യത്തില്‍ ലൈപോ സോമല്‍ ആംപോടെറിസിന് പകരം ഉപയോഗിക്കുന്ന മരുന്ന് നാളെ സംസ്ഥാനത്ത് എത്തും. അതോടെ താല്‍ക്കാലിക പരിഹാരമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.
ബ്ലാക്ക് ഫംഗസ് ചികിത്സ നടക്കുന്ന പ്രധാന ആശുപത്രികളായ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് ലൈപോ സോമല്‍ ആംപോടെറിസിന് എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മരുന്ന് കിട്ടിയിട്ടില്ല.
അതേസമയം ഇന്ന് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ആറ് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെ 54 കേസുകളാണ് നിലവിലുള്ളത്. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post