കൊച്ചി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന്റെ രീതി സ്വീകരിക്കണമെന്നും, ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. യാതൊരുവിധ സമുദായിക സംഘര്‍ഷവും ഉണ്ടാകാത്തവിധത്തിലുള്ള തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011ലെ ഉത്തരവാണ് ഹൈകോടതി റദ്ദാക്കിയത്. 2011ല്‍ പാലോളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കുമ്പോളാണ് 80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത്. 2015ല്‍ യു.ഡി.എഫാണ് ഇത് കൊണ്ടുവന്നതെന്നും മുസ്ലിംലീഗാണ് നടപ്പാക്കിയതെന്നും പലരും പറയുന്നത് ശരിയല്ല. സാമുദായിക അകല്ച്ചയുണ്ടാക്കാതെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post