ഡല്‍ഹി: വയനാട് മുട്ടില്‍ വനംകൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നീക്കവുമായി ബിജെപി. കേസില്‍ കേന്ദ്ര ഇടപെടല്‍ നടത്തിയേക്കും. ഡല്‍ഹിയിലെത്തിയ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തും. മുട്ടില്‍ മരം കൊള്ള വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാകും കൂടിക്കാഴ്ച.
ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കെ സുരേന്ദ്രന് സംസാരിക്കും. കേന്ദ്ര നേതാക്കള്‍ വിളിപ്പിച്ചിട്ടില്ലെന്നും മന്ത്രിമാരെ കാണാനാണ് ഡല്‍ഹിയില്‍ വന്നതെന്നുമാണ് സുരേന്ദ്രന് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നദ്ദയുമായി കെ സുരേന്ദ്രന് കൂടിക്കാഴ്ച നടത്തുക. പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ച ഇന്നോ നാളെയോ ഉണ്ടാകും.
Discussion about this post