തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കാര്യമായ ഇളവുകളില്ല. ഒരാഴ്ച കൂടി നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനും സാധ്യതയുണ്ട്. നിലവിൽ ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് രോഗവ്യാപനത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ജനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിനെ പോലീസും ആരോഗ്യവകുപ്പും എതിർത്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും.
Discussion about this post