ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം സ്ഫോടനം. ലാഹോറിലെ ജോഹർ പട്ടണത്തിൽ 11.00 മണിക്ക് നടന്ന സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായില്ലെന്നും ഇത് ആരെയെങ്കിലും ലക്ഷ്യം വെച്ചാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പാക് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ അന്വേഷിക്കുന്ന അഞ്ച് കൊടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ജമാ അത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദ്. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ മുഖ്യ പങ്കു വഹിച്ച ഭീകരനാണ് ഇയാൾ. 70 വയസ്സുകാരനായ സയീദിന് കഴിഞ്ഞ വർഷം പാക് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.
Discussion about this post