മുസാഫർനഗർ: മൂന്നാം വിവാഹത്തിനൊരുങ്ങിയ മുസ്ലീം പുരോഹിതൻ കൊല്ലപ്പെട്ടു. മരണം ഭാര്യ ജനനേന്ദ്രിയം വെട്ടി മാറ്റിയതിനെ തുടർന്നെന്ന് പൊലീസ്. മുസാഫർനഗറിലെ ശിഖർപുർ ഗ്രാമത്തിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് പുരോഹിതന്റെ ഭാര്യ അറസ്റ്റിലായി.
മൗലവി വക്കീൽ അഹമ്മദ് എന്ന 57കാരനായിരുന്നു കൊല്ലപ്പെട്ടത്. ഇയാൾ ഉറങ്ങുന്ന സമയത്ത് ഭാര്യ കറിക്കത്തി കൊണ്ട് ജനനേന്ദ്രിയം വെട്ടി മാറ്റി. തുടർന്ന് രക്തം വാർന്നായിരുന്നു മരണം സംഭവിച്ചത്. മൗലവിയുടെ ആദ്യ ഭാര്യ ഹാജിറയാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തങ്ങൾക്ക് 5 പെണ്മക്കൾ ഉള്ളതായി ഹാജിറ പൊലീസിനോട് പറഞ്ഞു. ഇവരിൽ ഒരാൾ വിവാഹിതയാണ്. രണ്ടാം ഭാര്യ വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ മൗലവിയെ ഉപേക്ഷിച്ച് പോയിരുന്നു. പ്രായപൂർത്തിയായ പെണ്മക്കളെ വിവാഹം ചെയ്യിക്കാതെ മൂന്നാം വിവാഹത്തിന് തുനിഞ്ഞതിലെ അമർഷമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
Discussion about this post