മാധ്യമ സ്ഥാപനമായ ‘ദി വയറി’ന്റെ ഓഫിസില്‍ പൊലീസ് പരിശോധന. ‘ദി വയറി’ന്റെ ഡൽഹിയിലെ ഗോള്‍ മാര്‍ക്കറ്റിലുള്ള ഓഫിസിലാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ആഗസ്റ്റ് 15നു മുന്‍പുള്ള പതിവ് പരിശോധനയാണെന്നാണ് ജില്ലാ പൊലീസ് കമ്മീഷണര്‍ പരിശോധനക്ക് ശേഷം നല്കിയ വിശദീകരണം.
പെഗാസസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നത് കേന്ദ്രീകരിച്ചുള്ള ആഗോള അന്വേഷണാത്മക പ്രോജക്ടില്‍ ഫ്രഞ്ച് ഫോര്‍ബിഡന്‍ സ്റ്റോറീസുമായും മനുഷ്യാവകാശ ഗ്രൂപ്പായ ആംനസ്റ്റി ഇന്റര്‍നാഷണലുമായും പങ്കാളികളായിട്ടുള്ള 16 ആഗോള മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നാണ് ‘ദി വയര്‍’.
Discussion about this post