ശ്രീനഗർ: ആഗസ്റ്റ് 15 ന് നടക്കുന്ന ഇന്ത്യയുടെ 75 -ആം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി വെള്ളിയാഴ്ച രാത്രി ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക പ്രകാശിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിലെ ലാൽ ചൗക്കിലാണ് ക്ലോക്ക് ടവർ (‘ഘണ്ട ഘർ’) സ്ഥിതിചെയ്യുന്നത്. ത്രിവർണ്ണ പ്രകാശത്താൽ അലംകൃതമായ ക്ലോക്ക് ടവറിന്റെ ചിത്രങ്ങൾ ശ്രീനഗർ മേയർ ജുനൈദ് മാട്ടു ട്വീറ്റ് ചെയ്തു
#WATCH | Jammu and Kashmir: Clock Tower (‘Ghanta Ghar’) at Lal Chowk in Srinagar illuminated in the colours of the Tricolour last night, ahead of Independence Day. pic.twitter.com/6d2pbbX2i3
— ANI (@ANI) August 7, 2021
“സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഞങ്ങൾ ലാൽ ചൗക്കിലെ ക്ലോക്ക് ടവർ (‘ഘണ്ട ഘർ’) ത്രിവർണ്ണ പതാകയിൽ പ്രകാശിപ്പിച്ചു. പുതിയ ക്ലോക്കുകൾ ഘടിപ്പിച്ചിരിക്കുന്നു,” ജുനൈദ് മാട്ടു ട്വീറ്റ് ചെയ്തു. ഇത്രയും ഭംഗിയായി ജോലി പൂർത്തിയാക്കിയതിന് ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷനെയും മാട്ടു അഭിനന്ദിച്ചു.
Discussion about this post