തിരുവനന്തപുരം: മുട്ടിൽ വനംകൊള്ള കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരും 24 ന്യൂസ് മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ഇടപെട്ടുവെന്ന് റിപ്പോർട്ട്. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ ടി സാജനും തമ്മിൽ നാലു മാസത്തിനിടെ 86 കോളുകൾ വിളിച്ചതായി കണ്ടെത്തി. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണ വിളിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് സ്വകാര്യ മാധ്യമം പുറത്തു വിട്ടിരിക്കുന്നത്.
മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കള്ളക്കേസിൽ കടുക്കാൻ സാജനും ആൻ്റോ അഗസ്റ്റിനും 24 ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ദീപക് ധർമ്മടവും പ്രതികളായ ആൻ്റോ സഹോദരങ്ങളും തമ്മിൽ ഫെബ്രുവരി 1 മുതൽ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്. മണിക്കുന്ന് മലയിലെ മരം മുറിയിൽ കേസെടുക്കാൻ ദീപക് ധർമ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒയെ വിളിച്ചിരുന്നു.
വനം കൊള്ള അട്ടിമറിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടിന് വിരുദ്ധമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
Discussion about this post