തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ബുധനാഴ്ച വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കേ സംസ്ഥാനത്ത് രാഷ്ട്രീയനീക്കങ്ങള്‍ സജീവമായി. നാളെ മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം എന്നതിനാല്‍ മുന്നണികളും ബിജെപിയും തിരക്കിട്ട ചര്‍ച്ചകളിലാണ്.
1119 തദ്ദേശസ്ഥാപനങ്ങളിലെ 21871 വാര്‍ഡുകളുടെ വിധി രണ്ടരക്കോടി വരുന്ന വോട്ടര്‍മാര്‍ നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിനാണ് കേരളം സാക്ഷിയാകാന്‍ പോകുന്നത്. വോട്ടെടുപ്പ് നവംബര്‍ രണ്ടിനും അഞ്ചിനും നടക്കും. ജനവിധി വോട്ടെണ്ണുന്ന നവംബര്‍ ഏഴിനറിയാം.
സീറ്റ് വിഭജനവും സ്ഥാനാര്ഥിചര്ച്ചകളും സജീവമാണ്.. പക്ഷേ, ഒരു പാര്‍ട്ടിക്കും സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കാനായിട്ടില്ല. ഇടതുമുന്നണി സാധാരണ നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാറുണ്ടെങ്കിലും ഇത്തവണ അത്ര സജീവമല്ല. പ്രചാരണം തുടങ്ങാനും പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. യു.ഡി.എഫില്‍ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല .സീറ്റ് നിര്‍ണയം തീരാന്‍ ഈ ആഴ്ച അവസാനമാകുമെന്നാണ് കണക്ക് കൂട്ടല്‍. യൂഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ബിജെപി ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്തികളെ തിരുമാനിച്ചുവെങ്കിലും,എസ്.എന്‍.ഡി.പിയുമായുള്ള സഹകരണം അവസാനനിമിഷത്തിലായതിനാല് ഇനിയും ചര്‍ച്ചകള്‍ ആവശ്യമായി വരും.
2006ന് ശേഷം ഒരു തെരഞ്ഞെടുപ്പിലും മാന്യമായ വിജയം കിട്ടാത്ത ഇടതുമുന്നണി തിരിച്ചുവരവ് സ്വപ്നംകാണുന്നു. എസ്.എന്‍.ഡി.പി യെ ഒപ്പംകൂട്ടി ബി.ജെ.പി നടത്തുന്ന മൂന്നാംമുന്നണി പരീക്ഷണത്തിന്റെ ഭാവിയും ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. ബിജെപി ഇത്തവണ വലിയ മുന്നേറ്റം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. എസ്എന്‍ഡിപി സഹകരണം ബിജെപിയ്ക്ക് വലിയ ഗുണമാകുമെന്നും കണ്ക് കൂട്ടലുണ്ട്.
തെരഞ്ഞെടുപ്പിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയ കമീഷന് പത്രികാസ്വീകരണത്തിനുള്ള സജ്ജീകരണങ്ങളിലേക്ക് കടന്നു. റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഏഴു മുതല്‍ 14 വരെയാണ് പത്രികാസമര്‍പ്പണത്തിനുള്ള സമയം. പത്രികകളുടെ സൂക്ഷ്മപരിശോധന 15ന് നടക്കും. 17 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. 17നുതന്നെ മത്സരചിത്രം വ്യക്തമാകും. അന്നുതന്നെ സ്വതന്ത്രരടക്കം സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിക്കും.
941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ളോക്കുകളിലേക്കും 14 ജില്ലാപഞ്ചായത്തുകളിലേക്കും ആറ് കോര്‍പറേഷനുകളിലേക്കും മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
Discussion about this post