ലഖ്നൗ: മതംമാറ്റത്തിന് പ്രേരിപ്പിക്കുന്ന പ്രഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഇഫ്തിഖാറുദ്ദീനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഔദ്യോഗിക വസതിയില്‍ വെച്ച് പ്രഭാഷണം നടത്തിയെന്നാണ് ആരോപണം. പ്രഭാഷണത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കാണ്‍പുര്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.
നിലവില്‍ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട് കോര്പറേഷന് തലവനാണ് ഇഫ്തിഖാറുദ്ദീന്. രാജസ്ഥാനിലെ അജ്മീര്‍ മുന്സിപല് കോര്പറേഷന് ഡെപ്യൂടി മേയര്‍ നീരജ് ജെയിന് തുടങ്ങിയവരാണ് വിഡിയോ ആദ്യം പങ്കുവെച്ചത്. മഠ-മന്ദിര്‍ കോഓര്‍ഡിനേഷന്‍ കമിറ്റി വൈസ് പ്രസിഡന്റ് ഭൂപേഷ് അസ്വതിയാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്.
വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Discussion about this post