തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്. കെ.പി.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
പത്മജ വേണുഗോപാലിനായി മാറി കൊടുത്തു എന്ന് തോന്നുന്നില്ലെന്നും തനിക്ക് മറ്റ് ഓഫറുകളൊന്നും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും പ്രചരണ പരിപാടികളില്‍ സജീവമായി ഉണ്ടാകുമെന്നും ലാലി വിന്‍സന്റ് പറഞ്ഞു. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ലാലി വിന്‍സെന്റ് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
Discussion about this post