ഇസ്ലാമാബാദ്: ദീപാവലി ദിനത്തില്‍ ഹോളി ആശംസാ സന്ദേശം നൽകി നാണംകെട്ട് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി മുറാദ് അലി ഷാ. ലോകമാകെയുളള നിരവധി രാഷ്ട്രീയ നേതാക്കളും മറ്റ് പ്രമുഖ വ്യക്തികളും തെറ്റാതെ കൃത്യമായി ദീപാവലി ആശംസ നേരുമ്പോഴാണ് പാകിസ്ഥാനിലെ ഒരു മന്ത്രി ഇത്തരത്തില്‍ തെറ്റായ സന്ദേശം പോസ്റ്റ് ചെയ്യുന്നത്.
സംഭവം വൈറലായതോടെ മുറാദ് അലി പോസ്റ്റ് ഡിലീറ്റ് ചെയ്തു. പാകിസ്ഥാനില്‍ ഏറ്റവുമധികം ഹിന്ദുക്കളുളള പ്രദേശമാണ് സിന്ധ് പ്രവിശ്യ. എന്നിട്ടും അവിടം ഭരിക്കുന്നയാള്‍ക്ക് ദീപാവലിയും ഹോളിയും തിരിച്ചറിയാതെ പോയതിനെതിരെ സോഷ്യൽമീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്.
Discussion about this post