കോട്ടയം: പി.സി. ജോര്‍ജ് ഇടതുപക്ഷത്തിനൊപ്പം ചേരുന്നു. കേരളാ കോണ്‍ഗ്രസ് സെക്കുലറിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി പി.സി. ജോര്‍ജ്ജ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നേരിട്ടെത്തി. തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതു മുന്നണി സഖ്യത്തിന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേരത്തെ ധാരണായിയിരുന്നു. എന്നാല്‍ പാര്‍ട്ടി എന്നതിനപ്പുറത്ത് ജോര്‍ജ്ജിന്റെ ഭാഗത്തുനിന്ന് പ്രത്യക്ഷ ഇടപെടല്‍ ഉണ്ടായിരുന്നില്ല. സീറ്റ് വിഭജനകാര്യത്തില്‍ എല്‍.ഡി.എഫ് അനുഭവപൂര്‍ണമായ സമീപനമാണു സ്വീകരിക്കുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
സി.പി.എം സംസ്ഥാന നേതൃത്വവുമായി നേരിട്ടാണു ജോര്‍ജ്ജ് ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു മുന്നണി പ്രവേശനമെന്ന ലക്ഷ്യവും ജോര്ജ്ജിനുണ്ടെന്നാണു സൂചന. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തിയാണ് ജോര്‍ജ്ജ് സീറ്റ് വിഭജന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. അതേ സമയം അയോഗ്യത സംബന്ധിച്ച തീരുമാനം എതിരാകുമെന്ന സൂചനയില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാനും പി.സി. ജോര്‍ജ് ആലോചിക്കുന്നുണ്ട്.
Discussion about this post