
തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പാണെന്ന് സ്വാമിയുടെ കൊലപാതകിയെന്നാരോപിക്കപ്പെട്ട പ്രിയന്. താന്‍ ബിജു രമേശിനെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വാമിയെ കൊന്നെന്ന് പറഞ്ഞിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് തന്നെ മുന്‍പ് തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതാണ്. പ്രവീണ്‍ വധക്കേസില്‍ കുറ്റവിമുക്തനായി കഴിയുന്ന തന്നെ സ്വസ്തയോടെ ജീവിക്കാന്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും പുനരന്വേഷണം ഉണ്ടായാല്‍ സഹകരിക്കുമെന്നും പ്രിയന് പ്രസ്താവനയില്‍ പറയുന്നു.
അതേ സമയം ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പാലില്‍ പ്രമേഹ മരുന്ന് നല്‍കിയാണെന്ന് സ്വാമിയുടെ സന്തതസഹചാരിയായിരുന്ന സാബു തന്നോട് പറഞ്ഞെന്ന് സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായ വി.എസ് ഗംഗാധരന് പറഞ്ഞു.
Discussion about this post