കാക്കനാട്: കൊച്ചി തുറമുഖത്തുള്ള ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. എം വി ഓഷ്യന്‍ റെയിസ് എന്ന കപ്പലിനെതിരെയാണ് നടപടി. കപ്പലിന് വെള്ളം നല്കിയ കമ്പനിക്ക് രണ്ടരക്കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. പണം നല്‍കാതെ തുറമുഖം വിടാനായിരുന്നു കപ്പലിന്റെ നീക്കം.
അര്‍ദ്ധരാത്രി സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കപ്പലിന്റെ ഇന്ന് പുലര്‍ച്ചെയുള്ള യാത്ര തടഞ്ഞ് ഉത്തരവിട്ടത്. ആദ്യമായിട്ടാണ് കേരള ഹൈക്കോടതി രാത്രിയില്‍ സിറ്റിംഗ് നടത്തിയത്.
Discussion about this post