അഹമ്മദാബാദ്: ഫേസ്ബുക്കിലൂടെ മതങ്ങളെ വിമർശിച്ചതിന് യുവാവിനെ വെടിവെച്ച് കൊന്നു. ഗുജറാത്ത് സ്വദേശിയായ 27 വയസ്സുകാരൻ കിഷൻ ബോലിയ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു മൗലവിയെയും രണ്ട് കൂട്ടു പ്രതികളെയും ഗുജറാത്ത് പൊലീസ് പിടികൂടി.
ജനുവരി 25നായിരുന്നു ബൈക്കിൽ എത്തിയ അക്രമികൾ കിഷൻ ബോലിയയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ 25 വയസ്സുകാരനായ മുഹമ്മദ് ഷബീറിനെയും 27- കാരനായ മുഹമ്മദ് ഇംതിയാസ് പത്താനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഷബീറാണ് ബോലിയയെ വെടിവെച്ചത്.
അഹമ്മദാബാദിലെ ജമാല്പൂരിൽ നിന്നുമാണ് കൊലപാതകവുമായി ബന്ധപ്പെട്ട മൂന്നാമൻ പിടിയിലാകുന്നത്. മുഹമ്മദ് അയൂബ് ജവർവാല എന്ന മൗലവിയാണ് പിടിയിലായത്. ഇസ്ലാമിന്റെ പേരിൽ ഇയാൾ യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. കിഷന്റെ കൊലപാതകത്തിന് ഇയാളായിരുന്നു ആയുധം സംഭരിച്ച് വിതരണം ചെയ്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Discussion about this post