കോഴിക്കോട്: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വേരോടെ പിഴുതെറിയുന്നതാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇടതുപക്ഷത്തിന്റെ ശക്തമായ തിരച്ചു വരവിനാകും തെരഞ്ഞെടുപ്പ് വഴിവെക്കുക.
പാളിയ വികസന പദ്ധതികളുടെ കണക്ക് മാത്രമാണ് യു.ഡി.എഫ് സര്‍ക്കാരിന് മുന്നോട്ടുവെക്കാനുള്ളത്. കണ്ണൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കാതിരിക്കാനുള്ള നീക്കം നടക്കുന്നുന്നെന്നും ഇതിന് മന്ത്രി കെ. ബാബു കൂട്ടുനില്‍ക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
അരുവിക്കരയിലേത് പോലെ ഒരു വിജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വപ്നം കാണേണ്ട. നിയമസഭ തെരഞ്ഞെടുപ്പോടെ സര്‍ക്കാര്‍ പിഴുതെറിയപ്പെടും. അതിന്റെ തുടക്കമാവും തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധി- കോടിയേരി പറഞ്ഞു. അതേ സമയം അനുകൂല സാഹചര്യം വന്നാല്‍ സി.പി.എം-എസ്.എന്‍.ഡി.പി സഹകരണം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
Discussion about this post