ഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
On Women’s Day, I salute our Nari Shakti and their accomplishments in diverse fields. The Government of India will keep focusing on women empowerment through its various schemes with an emphasis on dignity as well as opportunity.
— Narendra Modi (@narendramodi) March 8, 2022
‘വനിതാ ദിനത്തിൽ, നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. കേന്ദ്ര സർക്കാർ സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്ത്രീകളുടെ അന്തസ്സിനും, സമത്വത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഇന്ത്യയുടെ വികസന യാത്രയിൽ നമ്മുടെ നാരീശക്തിയെ മുൻനിരയിൽ നിർത്താൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഈ ശ്രമങ്ങൾ വരും കാലങ്ങളിലും കൂടുതൽ ശക്തിയോടെ തുടരും.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഗുജറാത്തിലെ കച്ചിൽ വെച്ച് നടക്കുന്ന വനിതാ ദിന പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. സമൂഹത്തിന്റെ ഉന്നമനത്തിനായി സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച സ്ത്രീകളെ അദ്ദേഹം ആദരിക്കും.
Discussion about this post