സിപിഎം സംസ്ഥാനസമ്മേളനം നടക്കുന്ന ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിനകത്തെ ഭിന്നത മുതലെടുക്കാന്‍ കോണ്‍ഗ്രസ്. ജി സുധാകരനുമായി സിപിഎം എംഎല്‍എ എഎം ആരിഫിന് ഭിന്നതയുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് എ.എ ഷുക്കൂര്‍ ആരിഫിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. ആരിഫിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡിസിസി പ്രസിഡണ്ട് എംഎ ഷുക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം ജില്ല സെക്രട്ടറി ജി സുധാകരനുമായി അരൂര്‍ എംഎല്‍എ എ.എം ഷെരീഫ് ഇടഞ്ഞുവെന്ന വാര്‍ത്ത വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ആരിഫിനെതിരെ ജി സുധാകരന് നടത്തിയ പ്രതികരണത്തിനെതിരെ ജില്ലയിലെ വി.എസ് പക്ഷ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്നും വാര്‍ത്തകളുണ്ട്. ഇത്തരത്തിലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ആരിഫ് ഭീഷണി മുഴക്കിയന്നും റിപ്പോര്‍ട്ടുണ്ട്.
ഈ സാഹചര്യത്തലിലായിരുന്നു ഷുക്കൂറിന്റെ വാര്‍ത്താ സമ്മേളനം.
എന്നാല്‍ പാര്‍ട്ടി വിടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എ.എം ആരിഫ് പ്രതികരിച്ചു. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ജി സുധാകരന് തന്നെ ശകാരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇനി ശാസിച്ചുവെങ്കില് തന്നെ അതിനുള്ള സ്വാതന്ത്ര്യം സുധാകരനും അത് കേള്‍ക്കാനുള്ള ബാധ്യത തനിക്കും ഉണ്ടെന്ന് ആരിഫ് എംഎല്‍എ പ്രതികരിച്ചു.
അതേസമയം ചില അപാകതകള്‍ ഉണ്ടായിട്ടുണ്ടെന്ന് ജി സുധാകരന് മാധ്യമങ്ങളോട് പ്രതികരിച്ചു. ആരിഫിനെ പരസ്യമായി ശാസിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്നും, കാര്യപ്രാപ്തിയുള്ള നേതാവാണ് ആരിഫെന്നും സുധാകരന് പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘാടകസമിതി യോഗത്തിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. യോഗത്തിന് വൈകിയെത്തിയ എ.എം. ആരിഫ് എംഎല്‍എയെ സംഘാടക സമിതി ജനറല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗം കൂടിയായ ജി.സുധാകരന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. എ.എം. ആരിഫ് ഇതിന് മറുപടി പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. വാക്കേറ്റത്തിനിടെ എ.എം. ആരിഫ് രാജിഭീഷണി മുഴക്കിയെന്നായിരുന്നു വാര്‍ത്ത
തുടര്‍ന്ന് വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലും ജി.സുധാകരന് എ.എം. ആരിഫിനെതിരെ രംഗത്തു വന്നിരുന്നു. ആരിഫ് റിസോര്‍ട്ട് മാഫിയയുടെ ആളാണെന്നും ആരിഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും സുധാകരന് യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റിയോഗത്തിലെ സുധാകരന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് ആലപ്പുഴയിലെ വിഎസ് വിഭാഗം നേതാക്കളായ സി.കെ. സദാശിവന്, സി.എസ്. സുജാത, സി.ബി. ചന്ദ്രബാബു എന്നിവര്‍ ചേര്‍ന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അതൃപ്തി അറിയിച്ചിരുന്നു.
Discussion about this post