കൊച്ചി: കേസില്‍ പ്രതികളാകുന്നവരെ മത്സരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസില്‍ ആരേയും പ്രതിയാക്കാം. എന്നാല്‍, കുറ്റം തെളിയുന്നതുവരെ അവരെ മാറ്റിനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കേസുകളിലായി നാല് ലക്ഷത്തിഅറുപതിനായിരം സി.പി.എമ്മുകാര്‍ പ്രതികളാണ്. അപ്പോള്‍ പ്രതികളായവരെ മാറ്റിനിര്‍ത്തിയാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആളെ കിട്ടാതെ വരും.
കൊലക്കേസില്‍ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും ഭരണകൂട ഭീകരതയ്ക്കെതിര ജനവിധി തേടുന്നതിനാണ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ജനവിധി വരട്ടെ അപ്പോള്‍ കാണാമെന്നും കോടിയേരി പറഞ്ഞു.
Discussion about this post