ഡൽഹി: പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനം പാർട്ടിയിൽ വീണ്ടും ഭിന്നതയ്ക്ക് കാരണമാകുന്നു. പ്രശാന്ത് കിഷോറിന് പാർട്ടി അംഗത്വം നൽകുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗം ഇതിനോടകം കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. മുതിർന്ന നേതാവ് ദ്വിഗ്വിജയ് സിംഗാണ് പ്രശാന്തിന് പാർട്ടി അംഗത്വം നല്കുന്നതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ടെന്ന് വെളിപ്പെടുത്തിയത്.
പല പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോറെന്നും അതാണ് സംശയമുയർന്നതെന്നും ദിഗ്വിജയ് സിംഗ് പറയുന്നു. കോൺഗ്രസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രശാന്ത് നല്കിയ റിപ്പോർട്ടിൽ തങ്ങൾക്ക് അറിയാത്ത കാര്യങ്ങളൊന്നുമില്ലെന്നും ദ്വിഗ്വിജയ് സിംഗ് വ്യക്തമാക്കുന്നു. ഇതാണ് കോൺഗ്രസിൽ പുതിയ ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്.
2024 ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം വരാനിരിക്കുന്ന ഗുജറാത്ത് കര്‍ണാടക, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും ജയിപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രശാന്ത് കിഷോറിനെ കൊണ്ടു വന്നിരിക്കുന്നത്. പ്രശാന്ത് കിഷോറിൽ അമിത വിശ്വാസം അർപ്പിക്കുന്ന കോൺഗ്രസിനെതിരെ പാർട്ടിയിൽ തന്നെ പരിഹാസങ്ങളും ഉയരുന്നുണ്ട്. അഴിമതിരഹിത ജനകീയ വീക്ഷണവും കുടുംബവാഴ്ചയിൽ നിന്നുമുള്ള മോചനവും മാത്രമാണ് കോൺഗ്രസിന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിരീക്ഷണം.
Discussion about this post