ഇടുക്കിയിലെ വണ്ടന്മേട്ടില് പോക്സോ കേസിലെ ഇരയായിരുന്ന പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. വാഴവീടിന് സമീപം പതിനാറ് ഏക്കറിലായിരുന്നു സംഭവം. തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസുകാരിയാണ് മരിച്ചത്.
കുളത്തിന് അടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വഴുതി വീഴുകയായിരുന്നു. പെണ്‍കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കുളത്തില്‍ ചാടി കുട്ടിയെ കരയ്ക്ക് കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും രക്ഷിക്കാനായില്ല.
അടുത്തിടെയാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിലെ പ്രതിയായ അമ്പത്തിരണ്ടുകാരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
Discussion about this post