ചെന്നൈ : ന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടതിൻറെ വിജയാഘോഷമാണ് നാടെങ്ങും നടക്കുന്നത്. ഇന്ത്യയിലെ ആദിവാസി ഗോത്രവിഭാഗത്തിൻറെ ഇടയിലും ആഘോഷം നടക്കുകയാണ്. ഇതിനിടയിൽ ദ്രൌപതി മുർമുവിൻറെ വിജയം ആഘോഷിക്കുന്ന തമിഴ്നാട് ബിജെപി പ്രസിഡണ്ട് അണ്ണാമലെയുടെയും, യുവമോർച്ചാ ദേശീയ പ്രസിഡണ്ട് തേജസ്വി സൂര്യയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തമിഴ്നാട്ടിലെ ഒരു ആദിവാസി ഗ്രാമത്തിലാണ് ഇരുവരും വിജയാഘോഷത്തിൽ പങ്കുചേർന്നത്. ആഘോഷത്തിൻറെ ഭാഗമായി ഇരുവരും സദ്യകഴിക്കുന്നതിൻറെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവെന്ന നിലയില്‍ ബിജെപിയുടെ അപ്രതക്ഷിത നീക്കത്തിലൂടെ പ്രതിപക്ഷ ഐക്യത്തെ തകര്‍ത്തായിരുന്നു മുര്‍മുവിന്റെ രംഗപ്രവേശം. 2015ല്‍ ദ്രൗപതിയെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായി നിയമിച്ചു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവര്‍ണർ കൂടിയാണ് ദ്രൗപതി മുര്‍മു. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പ്രത്യേകതയും ദ്രൗപതി മുര്‍മുവിന് തന്നെ. 1958 ജൂണ്‍ 20നാണ് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തില്‍ ദ്രൗപതി മുര്‍മു ജനിച്ചത്. ബിരാഞ്ചി നാരായണ്‍ തുഡുവാണ് പിതാവ്.ആദിവാസി വിഭാഗമായ സാന്താള്‍ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമന്‍സ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരണ്‍ മുര്‍മുവിനെയായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്.
Discussion about this post