പാരീസ്: ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ പാരീസ് സെയ്ന്റ് ജര്‍മനുമായുള്ള (പിഎസ്ജി) കരാര്‍ ഈ സീസണ് അവസാനത്തോടെ അവസാനിക്കാനിരിക്കെയാണ് കരാര്‍ പുതുക്കി ഒരു സീസണ് കൂടി ടീമിന്റെ ഭാഗമാകാന്‍ മിശിഹ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കരാര്‍ അധികം വൈകാതെ ഒപ്പു വെക്കാനാണ് നീക്കം.
35കാരനായ മെസി ബാഴ്സലോണ വിട്ട ശേഷം 2021ലാണ് പിഎസ്ജിയില്‍ എത്തിയത്. രണ്ടു വര്‍ഷത്തേക്കായിരുന്നു കരാര്‍, ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഏഴ് തവണ ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയ ലയണല്‍ മെസി ബാഴ്സയില്‍ കളിക്കുമ്പോള്‍ 2006, 2009, 2011, 2015 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍ലീഗ് കിരീടം നേടിയിട്ടുണ്ട്. ഇത്തവണ പിഎസ്ജിക്ക് വേണ്ടി കന്നിക്കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യം.
Discussion about this post