കല്‍പ്പറ്റ: സോഷ്യല്‍ മീഡിയയില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയ പൊലീസുകാരന് സസ്പെന്‍ഷനിലായി. കേണിച്ചിറ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സണ്ണി ജോസിനെയാണ് സസ്പെന്റ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രചരണങ്ങളില്‍ പങ്കാളികളാവരുതെന്ന നിര്‍ദേശം ലംഘിച്ചതിനാണ് സസ്പെന്ഷന്.
പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ‘സഹപ്രവര്‍ത്തകര്‍’ എന്ന ഗ്രൂപ്പില്‍ ഇടതുപക്ഷത്തിന് വോട്ടഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടതിനാണ് സണ്ണി ജോസ് സസ്പെന്‍ഷനിലായത്. ഇടതുപക്ഷത്തിനൊരു വോട്ട് ജനങ്ങള്‍ക്ക് ജയിക്കാനല്ല, നിങ്ങള്‍ തോല്‍ക്കാതിരിക്കാന്‍ എന്നായിരുന്നു പോസ്റ്റ്.
നാട് ഏതായാലും ഇടതുപക്ഷ മുന്നണിക്ക് വോട്ടു ചെയ്യാനും സന്ദേശത്തില്‍ അഭ്യര്‍ത്ഥനയുണ്ട്. വയനാട് എസ്.പി പുഷ്ക്കരനാണ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തത്.
Discussion about this post