ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി. സംഭവത്തിൽ ഹമിർപൂർ സ്വദേശി അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും പെൺകുട്ടിയെ രക്ഷിച്ച് വീട്ടുകാർക്ക് കൈമാറി.
ഈ മാസം രണ്ടിനായിരുന്നു ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും അൽപ്പം അകലെയായാണ് അഫ്സലിന്റെ താമസം. അതിനാൽ പെൺകുട്ടിയും അഫ്സലും തമ്മിൽ പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്ത് തിങ്കളാഴ്ച വീട്ടിലേക്ക് വരണമെന്ന് പെൺകുട്ടിയോട് യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം പെൺകുട്ടി അഫ്സലിന്റെ വീട്ടിലേക്ക് പോയി. ഇവിടെവച്ച് ഇയാൾ പെൺകുട്ടിയ്ക്ക് മയക്കുമരുന്ന് നൽകുകയായിരുന്നു. ബോധരഹിതയായ പെൺകുട്ടിയെ ഇയാൾ മറ്റൊരു സ്ഥലത്ത് എത്തിച്ച് മതം മാറ്റി.
പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയതായി വ്യക്തമായത്. പെൺകുട്ടിയെ വിട്ടയക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അഫ്സൽ വഴങ്ങിയില്ല. ഇതോടെ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് അഫ്സലിന്റെ വീട്ടിൽ എത്തി പെൺകുട്ടിയെ രക്ഷിച്ച് വീട്ടുകാർക്കൊപ്പം വിട്ടു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് അഫ്സലിനെതിരെ കേസ് എടുത്തത്.
Discussion about this post