തിരുവനന്തപുരം: വിവേകാനന്ദ ജയന്തി ആശംസകൾ നേർന്ന് നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടി. ഈ ദിനത്തിൽ നരേന്ദ്രനായി ജനിച്ചു വിവേകാനന്ദനായി മാറിയ ആ മഹാത്മാവിനെ സ്മരിക്കുന്നുവെന്ന് രചന പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരം ആശംസകൾ അറിയിച്ചത്.
തന്നെപ്പോലെ യുവ തലമുറയ്ക്ക് കല മാത്രമായിരിക്കട്ടെ ലഹരിയെന്ന് താരം പറഞ്ഞു. ഒഫീഷ്യലി യുവതിയായി ഇരിക്കാൻ പറ്റുന്ന ഈ അവസാന വർഷം തന്റെ വക യുവജനങ്ങൾക്ക് ദേശീയ യുവജന ആഘോഷാശംസകൾ നേരുന്നു. നരേന്ദ്രനായി ജനിച്ച് വിവേകാനന്ദനായി മാറിയ മഹാത്മാവിനെ ഈ ദിനത്തിൽ സ്മരിക്കുന്നുവെന്നും രചന നാരായണൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം താരം സ്വന്തം ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കലയാകട്ടെ ലഹരി ! കല മാത്രമാകട്ടെ ലഹരി !
ഒഫീഷ്യലി യുവതിയായി ഇരിക്കാൻ പറ്റുന്ന ഈ അവസാന വർഷം, കലയുടെ ലഹരി ആഘോഷിക്കുന്ന എന്റെ വക, എല്ലാ യുവജനങ്ങൾക്കും ദേശീയ യുവജന ആഘോഷാശംസകൾ. നരേന്ദ്രനായി ജനിച്ചു വിവേകാനന്ദനായി മാറിയ ആ മഹാത്മാവിനെ സ്മരിക്കുന്നു.
Discussion about this post