ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്കായി ഇന്ത്യൻ റെയിൽവേ തുക
നീക്കിവച്ചതിന് പിന്നാലെ രാജസ്ഥാനിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ എത്തുന്നു. ജയ്പൂർ, മദാർ, ഉദയ്പൂർ, ഗംഗാനഗർ, ഉദയ്പൂർ എന്നിവിടങ്ങളിലൂടെ ആയിരിക്കും ഈ ട്രെയിനുകൾ ഓടുന്നത്. ജയ്പൂരിനും ഡൽഹിക്കുമിടയിൽ വന്ദേഭാരത് ഓടിത്തുടങ്ങുന്നതോടെ, ഇരു സ്ഥലങ്ങൾക്കുമിടയിലുള്ള യാത്രാസമയം രണ്ട് മണിക്കൂറിൽ താഴെയായി കുറയും.
അടുത്ത മാസത്തോടെയായിരിക്കും ഡൽഹിക്കും ജയ്പൂരിനുമിടയിൽ വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത്. ഇതിനായി പുതിയ ഡിപ്പോ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. ട്രെയിനിലെ ഉപകരണങ്ങളുടെ പരിശോധനയും മറ്റും ഇവിടെ ആയിരിക്കും നടത്തുന്നത്.
ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ജോധ്പൂരിനും ജയ്പൂരിനും ഇടയിലുള്ള യാത്രാസമയത്തിലും വലിയ മാറ്റം വരും. നിലവിൽ ആറ് മണിക്കൂറാണ് രണ്ട് സ്ഥലങ്ങളിലേക്കുമുള്ള യാത്രാസമയം. ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ ഇത് മൂന്ന് മണിക്കൂറിൽ താഴെയായി ചുരുങ്ങും. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്.
Discussion about this post