തിരുവനന്തപുരം: കളമശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ അതിക്രമം നടത്തിയ പോലീസിനെതിരെ കെ. സുധാകരൻ. നാളെ മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം തങ്ങളും പ്രതിഷേധത്തിന് ഇറങ്ങുമെന്ന് കെ. സുധാകരൻ പറഞ്ഞു.
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ സിപിഎം ഗുണ്ടകളായ പോലീസിനെ ഉപയോഗിച്ചാൽ വലിയ രീതിയിൽ അതിന്റെ തിരിച്ചടി കേരള പോലീസ് നേരിടേണ്ടി വരും. പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല, നിയമപാലനമാണ് തൊഴിലെന്ന് കളമശ്ശേരി സിഐ ഓർക്കണമെന്നും ഫേസ്ബുക്കിലൂടെ കെ സുധാകരൻ മുന്നറിയിപ്പ് നൽകി.
ഏത് മനുഷ്യന്റെ ശരീരത്തിൽ അടി കൊണ്ടാലും ചോര പൊടിയുക തന്നെ ചെയ്യും. അവരുടെ കുടുംബങ്ങൾക്കും നോവുമെന്നും സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് മാർച്ച് പ്രകോപന പരമായതോടെ പോലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രവർത്തകരെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ ഷാഫി പറമ്പിൽ എംഎൽഎയെ പോലീസ് തടഞ്ഞതോടെ സ്റ്റേഷന് മുൻപിൽ മണിക്കൂറുകളോളം യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം നടത്തിയിരുന്നു.
Discussion about this post