കണിച്ചുകുളങ്ങര: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രാജിവെച്ചാല്‍ താന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കാമെന്ന് വെള്ളാപ്പള്ളി നടേശന്. ആലപ്പുഴ കാണിച്ചുകുളങ്ങരയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം മകന് കുറ്റക്കാരനെന്നും അഴിമതി നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയ സാഹചര്യത്തില്‍ വി.എസ് ആണ് രാജിവക്കേണ്ടത്. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് വനവാസത്തിന് പോവുകയാണെങ്കില്‍ താനും രാജി വയ്ക്കാന്‍ തയ്യാറാണ്-വെള്ളാപ്പള്ളി വ്യക്തമാക്കി.
കേരളത്തില്‍ ബി.ജെ.പിയുമായി ഉണ്ടാക്കിയ സഖ്യം ഒരു പ്ലസ് ആണ്. ഈ സഖ്യത്തില്‍ നിരവധി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ സാധിച്ചു. രാഷ്ട്രീയപാര്ട്ടിയുണ്ടാക്കുമെന്ന നിലപാടുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പിയുടെ കീഴിലുള്ള കോളജുകളിലെ നിയമനത്തിനുള്ള കോഴ, സ്വാമി ശാശ്വതീകാനന്ദയുടെ മരണം, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് വി.എസ് പറഞ്ഞിരുന്നു.
Discussion about this post