തിരുവനന്തപുരം: വായ്പയെടുത്ത് മത്സ്യകൃഷി നടത്തിയ അമ്മയെയും മകനെയും ദ്രോഹിച്ച് സാമൂഹിക വിരുദ്ധർ. കുളത്തിൽ വിഷം കലക്കിയതോടെ നൂറോളം മത്സ്യങ്ങൾ ചത്തുപൊങ്ങി. വെഞ്ഞാറമൂടാണ് സംഭവം.
ആലിയാട് വിളയ്ക്കാട് ആശാ ഭവനിൽ ഗീതാകുമാരിയും മകൻ നന്ദനും മത്സ്യകൃഷി നടത്തിയിരുന്ന കുളത്തിലാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ വിഷം കലക്കിയത്. മൂന്ന് വർഷം മുൻപാണ് സ്വയം തൊഴിലിന്റെ ഭാഗമായി വായ്പ എടുത്ത് വീടിന്റെ സമീപത്തെ പറമ്പിൽ ഇരുവരും മത്സ്യകൃഷി ആരംഭിച്ചത്. മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതോടെ ഫിഷറീസ് വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോഴാണ് കുളത്തിൽ വിഷം കലക്കിയതാണെന്ന് മനസിലായത്.
മൊത്തത്തിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഉടമകൾ പറയുന്നത്. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.
Discussion about this post