റായ്ബറേലി: ഹിന്ദു മത വിശ്വാസത്തേയും വിശ്വാസികളേയും അവഹേളിച്ച് സമാജ്വാദി പാർട്ടി നേതാവും മുൻ യുപി മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ. മതവികാരം വ്രണപ്പെടുത്തിയതിന് സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ബിഎസ്പി സ്ഥാപകൻ കാൻഷിറാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് സ്വാമി പ്രസാദ് മൗര്യയുടെ വിവാദ പരാമർശം.
ഭഗവാൻ ശ്രീരാമനെ അധിക്ഷേപിച്ച് കൊണ്ടാണ് ചടങ്ങിൽ സ്വാമി പ്രസാദ് മൗര്യ സംസാരിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി ഹിന്ദു സംഘടനകൾ ഇയാൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായി ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും, ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ വിശ്വാസത്തേയും ഭഗവാൻ ശ്രീരാമനേയും അധിക്ഷേപിക്കുന്നതാണ് സ്വാമി പ്രസാദിന്റെ വാക്കുകളെന്നും ഹിന്ദു യുവവാഹിനി വിമർശിച്ചു.
രാമചരിതമാനസത്തെ അവഹേളിച്ച് സംസാരിച്ചതിന് പിന്നാലെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ നീക്കമായി കണ്ട് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ പാർട്ടി അംഗങ്ങൾ തന്നെ സ്വാമി പ്രസാദിനെ തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post